Site icon Fanport

കാമൂറിണിയൻ യുവ സ്ട്രൈക്കർ ഗോകുലം കേരള എഫ് സിയിൽ

ഗോകുലം കേരള എഫ് സി ഒരു പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ചു. കാമറൂണിയൻ താരമായ അഗസ്റ്റെ സോമ്ലഗ ആണ് ഗോകുലത്തിൽ എത്തിയ. താരത്തിന്റെ വരവ് ഗോകുലം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23കാരനായ താരം ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബിൽ എത്തുന്നത്. ലിബിയൻ ക്ലബായ അൽ അഫ്രികി ദെർനയിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ സോമ്ലഗ കളിച്ചിരുന്നത്.

സ്ട്രൈക്കർ ആയ താരം മുമ്പ് ദക്ഷിണാഫ്രിക്കൻ ക്ലബായ ജെ ഡി ആർ സ്റ്റാർസ്, കാമറൂൺ ക്ലബായ പാന്തരെ സ്പോർസ്റ്റിങ് ക്ലബ് എന്നിവർക്കായും കളിച്ചിട്ടുണ്ട്. താരം കോഴിക്കോട് നടക്കുന്ന ഗോകുലത്തിന്റെ ട്രെയിനിങ് ക്യാമ്പിൽ എത്തിയിട്ടുണ്ട്.

Auguste Boum Somlaga Gokulam Kerala ഗോകുലം കേരള

Exit mobile version