Site icon Fanport

4 മത്സരങ്ങൾ 57 ഗോളുകൾ, കേരള വനിതാ ലീഗിൽ ഗോകുലത്തിന്റെ ആധിപത്യം

Kwl Gokulam

Credit: Twitter

ഗോകുലം വനിതകൾക്ക് കേരള വനിതാ ലീഗിൽ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗിൽ ലുക സോക്കർ ക്ലബിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത പതിനാലു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. ആദ്യ പകുതിയിൽ തന്നെ ഗോകുലം ഇന്ന് 10 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഗോകുലത്തിനായി എൽ ഷദയി ഇന്ന് 5 ഗോളുകൾ നേടി. നാലു മത്സരങ്ങളിൽ നിന്നായി താരം 22 ഗോളുകൾ ആണ് നേടിയത്. 10, 14, 31, 35,37 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. ജ്യോതി, വിൻ തിങ് ടോൺ എന്നിവർ ഹാട്രിക്കും നേടി. 2, 30, 38 മിനുട്ടുകളിൽ ആയിരുന്നു ജ്യോതിയുടെ ഗോളുകൾ.

മ്യാന്മാർ താരം വിൻ തിങ് ടുൺ 5, 19, 59 മിനുട്ടുകളിലും ഗോളും നേടി. നാലു മത്സരങ്ങളിൽ 9 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 3 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ ആണ് ഗോകുലം അടിച്ചത്. ഇനി ഒരു പോയിന്റ് കൂടെ നേടിയാൽ ഗോകുലത്തിന് ഫൈനൽ ഉറപ്പിക്കാം.

Exit mobile version