Picsart 22 01 18 21 54 40 336

അഞ്ചു വർഷങ്ങൾ ആറ് കിരീടങ്ങൾ, ഗോകുലം കേരള മുന്നോട്ട് മാത്രം

ഇന്ന് ഡോൺ ബോസ്കോയെ പരാജയപ്പെടുത്തിയപ്പോൾ ഗോകുലം കേരള ഒരു കിരീടം കൂടെ നേടിയിരിക്കുകയാണ്. കേരള വനിതാ ലീഗ് കിരീടമാണ് ഗോകുലം ഇന്ന് നേടിയത്. ലീഗിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായാണ് ഗോകുലം കേരള വനിതാ ലീഗ് കിരീടം ഉറപ്പിച്ചത്. ഗോകുലം ടീമിന്റെ ആറാം കിരീടമാണിത്. അഞ്ചു വർഷം മുമ്പ് ആയിരുന്നു ഗോകുലം കേരള ഫുട്ബോൾ ക്ലബ് രൂപീകരിക്കപ്പെട്ടത്. അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള നേടുന്ന ആറാം കിരീടമാണിത്.

ഗോകുലം കേരളയുടെ പുരുഷ ടീം കേരള പ്രീമിയർ ലീഗ് രണ്ട് തവണ നേടിയിട്ടുണ്ട്. ഐ ലീഗ് കിരീടവും അവർ നേടി. ഡ്യൂറണ്ട് കപ്പും ഗോകുലം കേരള 2019ൽ നേടിയിട്ടുണ്ട്. ഗോകുലം കേരള വനിതാ ടീം ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഇപ്പോൾ കേരള വനിതാ ലീഗും നേടി. നിലവിൽ ഗോകുലം കേരള ഐ ലീഗ്, കേരള പ്രീമിയർ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്.

ഈ കിരീടങ്ങൾ കൂടാതെ ഗോകുലം റിസേർവ്സ് ടീം ബൊദൗസ കപ്പ്, ഇൻഡിപെൻഡൻസ് ഡേ കപ്പ് എന്നിവയും നേടിയിട്ടുണ്ട്.

Exit mobile version