ഗോകുലം ആറാടുകയാണ്!! ലൂകയുടെ ഹാട്രിക്കിന്റെ ബലത്തിൽ വൻ വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത്

ഐ ലീഗിൽ ഗോകുലം കേരളക്ക് ഒരു വലിയ വിജയം കൂടെ. കഴിഞ്ഞ മത്സരത്തിൽ റിയൽ കാശ്മീരിനെ തകർത്ത് എറിഞ്ഞ ഗോകുലം ഇന്ന് കെങ്ക്രയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് ആദ്യ 18 മിനുട്ടിൽ തന്നെ ഗോകുലത്തിന് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താൻ ആയി. നാലാം മിനുട്ടിൽ ലൂക മാഹെൻ ആണ് ലീഡ് നൽകിയത്.

17ആം മിനുട്ടിൽ മലയാളി യുവതാരം ജിതിൻ എം എസ് വഴി ഗോകുലം രണ്ടാം ഗോൾ നേടി. ഒരു ലോങ് ബോൾ മനോഹരമായി നിയന്ത്രിച്ച ശേഷമായിരുന്നു ജിതിൻ എം എസിന്റെ ഫിനിഷ്. തൊട്ടു പിന്നാലെ താഹിർ സമാനിലൂടെ മൂന്നാം ഗോൾ വന്നു. ഒരു വോളിയിലൂടെ ആയിരുന്നു താഹിറിന്റെ ഗോൾ.Dsc 4130

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക വീണ്ടും ഗോൾ നേടി. 47 മിനുട്ടിലേക്ക് ഗോകുലം 4-0ന് മുന്നിൽ എത്തി. 85ആം മിനുട്ടിൽ ലൂകയുടെ ഹാട്രിക്ക് വന്നു. 90ആം മിനുട്ടിൽ ഉവൈസിന്റെ റോക്കറ്റ് കൂടെ വന്നതോടെ ശരിക്കും ആറാട്ട് ആയി. 73ആം മിനുട്ടിൽ അകെരാജ് മാർടിൻസും 96ആം മിനുട്ടിൽ ലെസ്റ്റർ ഫെർണാണ്ടസും ആണ് കെങ്ക്രെയുടെ ആശ്വാസ ഗോളുകൾ നേടിയത്.

ഈ വിജയത്തോടെ ഗോകുലം നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി ഗോകുലം 11 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്.