അഭിമാനം ഈ വനിതകൾ, ഈ ക്ലബ്!! ഗോകുലത്തിന് ചരിത്ര വിജയം

കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം കേരളക്ക് ചരിത്ര വിജയം. ഇന്ന് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഉസ്ബെക് ക്ലബായ ബുണ്യോദ്കറിനെ നേരിട്ട ഗോകുലം കേരള ചരിത്ര വിജയമാണ് നേടിയത്. ഏഷ്യൻ തലത്തിൽ ഒരു ഇന്ത്യം വനിതാ ക്ലബിന്റെ ആദ്യ വിജയം. ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ തന്നെ ക്ലബ് ചരിത്രം എഴുതിയിരുന്നു. ഇന്ന് ജോർദാനിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഗോകുലം കേരളയുടെ വിജയം.

മത്സരത്തിന്റെ 35ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ. ഇടതു വിങ്ങിൽ നിന്ന് മനീഷ കൊടുത്ത ക്രോസ് സൗമ്യ സ്വീകരിക്കുകയും എൽ ഷാദിക്കായി അസിസ്റ്റ് നൽകുകയും ചെയ്തു. എൽ ഷാദി ഗോകുലത്തിന് ലീഡും നൽകി. രണ്ടാം പകുതിയിൽ എൽ ഷാദിയെ വീഴ്ത്തിയതിനു കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മനീഷ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി. 63ആം മിനുട്ടിൽ ഒരു ഗോൾ എതിരാളികൾ മടക്കി എങ്കിലും 68ആം മിനുട്ടിലെ കരെൻ പയെസിന്റെ ഗോൾ ഗോകുലം വിജയം ഉറപ്പിച്ചു.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും ചെറിയ മാർജിനിൽ പരാജയപ്പെട്ട ഗോകുലം ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഉറപ്പായിരുന്നു.

Exit mobile version