Site icon Fanport

വീണ്ടും ജയമില്ലാതെ ചെന്നൈയിൻ, നോർത്ത് ഈസ്റ്റിനെതിരെ സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനില കൂടി. ചെന്നൈയിൻ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ ഒരു ഗോൾ രഹിത സമനിലയായിരുന്നു ഇന്ന് പിറന്നത്. ജയിക്കാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ചെന്നൈയിൻ എഫ്സിക്ക് അത് ലക്ഷ്യത്തിലെത്തിക്കനായില്ല. ഗോവയിലെ തിലക് മൈദാനിൽ ഒരു സമനില കൂടെ പിറന്നപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അപരാജിത കുതിപ്പ് ഇപ്പോളും തുടരുകയാണ്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഉണർന്ന് കളിച്ചെങ്കിലും കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ചെന്നൈയിൻ എഫ്സി തന്നെയായിരുന്നു.

എങ്കിലും ഇരു ടീമുകളും ഗോളടിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെന്നൈയിന് ഒരു സുവർണാവസരം ലഭിച്ചതാണ് വീണ്ടും ദൗർഭാഗ്യം വില്ലനായി. ചാങ്ങ്തേ ചെന്നൈയിന്റെ ഗോൾ സ്കോറർ ജാകൂബ് സിൽവസ്റ്റർക്ക് ഒരു മികച്ച അവസരമൊരുക്കിയെങ്കിലും അദ്ദേഹത്തിനും ലക്ഷ്യം കാണാനായില്ല. അതിന് പിന്നാലെ ചാങ്ങ്തേക്ക് വീണ്ടുമൊരു അവസരം ലഭിച്ചിരുന്നു‌. ഇന്നത്തെ സമനില നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തും ചെന്നൈയിനെ എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.

Exit mobile version