Site icon Fanport

ഗോൾ രഹിതമായി ബെൽജിയം – ജപ്പാൻ ആദ്യ പകുതി

ബെൽജിയം – ജപ്പാൻ പ്രീക്വാർട്ടർ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. കരുത്തരായ ബെല്ജിയത്തെ ഏഷ്യൻ പ്രതീക്ഷകളായ ജപ്പാൻ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു.

ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്താണ് ആദ്യ പകുതി അവസാനിച്ചത്. 25ആം മിനിറ്റിൽ മെർട്ടൻസ് നൽകിയ ക്രോസ് ലുക്കാകുവിന് കാലിൽ തട്ടി എങ്കിലും വലയിൽ എത്തിക്കാനായില്ല. മറുവശത്ത് മികച്ച നീക്കത്തിനൊടുവിൽ ഇനിയുയുടെ ഒരു ഹെഡ്‌സർ കോർത്വാ കൈയിൽ ഒതുക്കി. മികച്ച രീതിയിൽ പ്രതിരോധം കാഴ്ച വെച്ച ജപ്പാന് ഫിനിഷിങിലെ പോരായ്മകൾ പരിഹരിചാൽ രണ്ടാം പകുതിയിൽ ഒരു അട്ടിമറി പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version