Site icon Fanport

കൊൽക്കത്തയിൽ ഗോളില്ലാത്ത ആദ്യ പകുതി

കൊൽക്കത്തയിൽ ഇന്ന് നടക്കുന്ന ഐ എസ് എസ് മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കളി ഗോൾരഹിതമായി തന്നെ തുടരുന്നു. എ ടി കെ കൊൽക്കത്തയും പൂനെ സിറ്റിയും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നല്ല പിശുക്ക് ആണ് കാണിക്കുന്നത്. കളി വിരസമായി തന്നെ മുന്നേറുകയാണ്. ഒന്നോ രണ്ടോ മുന്നേറ്റങ്ങൾ ഒഴിച്ചാൽ കാര്യമായ അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചില്ല.

ആദ്യ പകുതിയുടെ അവസാന നിമിഷം ഒരു ലാൻസരോട്ടെ ഷോട്ട് പോസ്റ്റിന് ഉരുമ്മി പോയതാണ് കളിയിലെ മികച്ച ഒരു അവസരം. ആഷിക് കുരുണിയൻ പൂനെക്കായും ഒരു നല്ല ഷോട്ട് തൊടുത്തിരുന്നു. ആദ്യ പകുതിയിൽ ഒരു ഫൗളിന് ആഷിഖിന് മഞ്ഞ കാർഡ് ലഭിക്കുന്നതും കണ്ടു. ആൽഫാരോയും മാർസലീനോയും ഇല്ലാതെ ഇറങ്ങിയ പൂനെ സിറ്റി അത്ര മികച്ച ഫുട്ബോൾ അല്ല കാഴ്ചവെക്കുന്നത്.

Exit mobile version