സബ്സ്റ്റിട്യൂട്ട് ബെഞ്ചിൽ വെറും മൂന്ന് താരങ്ങൾ മാത്രമായി ഗോവ ഈസ്റ്റ് ബംഗാളിനെതിരെ

സൂപ്പർ കപ്പ് സെമി ഫൈനലിൻ ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടാൻ കളിക്കാരില്ലാതെ എഫ് സി ഗോവ. 11 കളിക്കാരെ കൂടാതെ വെറും മൂന്ന് താരങ്ങൾ മാത്രമെ എഫ് സി ഗോവ ബെഞ്ചിൽ ഇന്ന് ഉള്ളൂ. ഏഴ് പേരെ സബ്റ്റ്യൂട്ട് ആയി ഇറക്കാൻ മാത്രം താരങ്ങളില്ലാത്തതാണ് എഫ് സി ഗോവയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ജംഷദ്പൂരിനെതിരെ 3 താരങ്ങൾ ചുവപ്പ് കണ്ടതും ടൂർണമെന്റിൽ രണ്ട് മഞ്ഞ കണ്ടവരുടെ വിലക്കും ഒപ്പം പരിക്കും ഒക്കെ കൂടിയപ്പോഴാണ് ഗോവയ്ക്ക് ഈ ഗതി വന്നത്.

രണ്ട് വിദേശ താരങ്ങൾ മാത്രമെ ഗോവ ടീമിൽ ഇന്നുള്ളൂ. റിസേർവിൽ ഉള്ള താരങ്ങളെ വരെ ഉൾപ്പെടുത്തിയാണ് ഗോവ 11 പേരെ തികച്ചത്. ബെഞ്ചിക് ഉള്ളവരിൽ ഒരു ഗോൾ കീപ്പറും രണ്ട് മിഡ്ഫീൽഡേഴ്സുമാണ്. മൂന്ന് ഔട്ട് ഫീൽഡ് കളിക്കാരെ സബ് ചെയ്യാൻ വരെ താരങ്ങൾ ഇല്ലെന്ന് ചുരുക്കം.

ഈസ്റ്റ് ബംഗാളിന് ഇത് ഒരു മുൻകൈ നൽകുന്നുണ്ട്. ഈസ്റ്റ് ബംഗാളിനായി മലയാളി താരം ഉബൈദ് ആദ്യ ഇലവനിലും ജോബി ജസ്റ്റിൻ ബെഞ്ചിലും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക് ടീം തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് റമീസ് രാജ
Next articleപരിക്ക് വില്ലനായി, ബാത്ശുവായിക്ക് ലോകകപ്പ് നഷ്ടമായേക്കും