ഗോവ പരിശീലകൻ ഫെറാണ്ടോയെ മോഹൻ ബഗാൻ റാഞ്ചിയേക്കും

ഇന്നലെ അന്റോണിയോ ഹബാസിനെ പുറത്താക്കിയ എ ടി കെ മോഹൻ ബഗാൻ പകരം ഐ എസ് എല്ലിലെ തന്നെ ഒരു പരിശീലകനെ റാഞ്ചിയേക്കും. എഫ് സി ഗോവൻ കോച്ചായ ജുവാൻ ഫെറണ്ടോ കൊൽക്കത്തൻ ക്ലബിലേക്ക് എത്തും എന്നാണ് സൂചനകൾ. ഗോവയ്ക്ക് വലിയ തുക നൽകി കോച്ചിനെ വാങ്ങാൻ ആണ് മോഹൻ ബഗാൻ ശ്രമിക്കുന്നത്‌. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സീസണിലെ മോശം തുടക്കമായിരുന്നു ഹബാസിനെ മോഹൻ ബഗാൻ പുറത്താക്കാൻ കാരണം.

ലൊബേരക്ക് പകരമായിരുന്നു എഫ് സി ഗോവ ഫെറാണ്ടോയെ പരിശീലകനായി എത്തിച്ചത്. ബാഴ്സലോണ സ്വദേശിയാണ് ജുവാൻ ഫെറാണ്ടോ. നിരവധി ലാലിഗ ക്ലബുകൾക്ക് ഒപ്പവും വലിയ താരങ്ങൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുള്ള ആളാണ് ഫെറാണ്ടോ. ആദ്യ സീസണിൽ ഗോവ ഫെറാണ്ടോയുടെ കീഴിൽ നല്ല പ്രകടനം നടത്തിയിരുന്നു. ഈ സീസൺ പക്ഷെ നല്ല രീതിയിൽ അല്ല ഫെറാണ്ടോയും ആരംഭിച്ചത്.

മലാഗ, എസ്പാനിയോൾ എന്നീ ലാലിഗ ടീമുകൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള കോച്ചാണ് ഫെറാണ്ടോ. മുമ്പ് മലാഗ ബി ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. വാൻ പേഴ്സിയുടെയും ഫാബ്രിഗസിന്റെയും ഒക്കെ ട്രെയിനർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version