Site icon Fanport

പരാജയം മറക്കാൻ ഗോവ ഇറങ്ങുന്നു, ലൈനപ്പ് അറിയാം

ഇന്ന് ഗോവയിൽ നടക്കുന്ന എഫ് സി ഗോവയും ഡെൽഹി ഡൈനാമോസുമായുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ കളിയിൽ ജംഷദ്പൂരിനോട് ഏറ്റ വൻ പരാജയം മറക്കാനാണ് ഗോവ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന കോറോ ഇന്ന് ഗോവ ലൈനപ്പിൽ തിരിച്ചെത്തി. സീസണിൽ ഇതുവരെ ആറു ഗോളുകൾ കോറോ നേടിയിട്ടുണ്ട്. സ്ട്രൈക്കർ കലുദരോവിചിനെയും മധ്യനിര തരം മിഹെലിചിനെയും ബെഞ്ചിൽ ഇരുത്തിയാണ് ഡെൽഹി ഇന്ന് ഇറങ്ങുന്നത്. സീസണിലെ ആദ്യ ജയമാണ് ഡെൽഹി ലക്ഷ്യമിടുന്നത്.

ഗോവ; നവാസ്, ഫാൾ, അലി, സെറിടൺ, മന്ദർ റാവു, എഡു, ലെന്നി, ജാക്കിചന്ദ്, അഹ്മദ്, ഹ്യൂഗോ, കോറോ

ഡെൽഹി; ഡോരൻസോറൊ, പ്രിതം, നാരായൺ, ക്രിസ്പി, ജിയാനി, ബിക്രംജിത്, കാർമോണ, നന്ദകുമാർ, ചാങ്തെ, ഡാനിയൽ, തെബാർ

Exit mobile version