Site icon Fanport

ഗ്ലാഡ്ബാക്കിനെ തകർത്ത് ലീഗിൽ ഒന്നാമതായി ഹെർത്ത ബെർലിൻ

ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ഹെർത്ത ബെർലിൻ. ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഹെർത്ത. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഹെർത്തയുടെ വിജയം. ഇബിസേവിച്ചിന്റെ ഇരട്ട ഗോളുകളും ടുഡാ, ലാസറോ എന്നിവർ ഹെർത്തയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ തോർഗൻ ഹസാർഡും പ്ലിയയുമാണ് ഗ്ലാഡ്ബാക്കിനു വേണ്ടി ഗോളടിച്ചത്.

നാല് മിനുട്ടിനുള്ളിൽ വീണ ഇരട്ട ഗോളുകളാണ് ഹെർത്തയുടെ സഹായത്തിനെത്തിയത്. തോർഗൻ ഹസാർഡിന്റെ പെനാൽറ്റിയിലൂടെ ആദ്യം മുന്നിട്ട് നിൽക്കുകയായിരുന്നു ഹെർത്ത. എന്നാൽ നാലുമിനിറ്റിനിടെ ഇബിസേവിച്ചും ലാസറായും ഗോളടിച്ചതിനു ശേഷം മത്സരം ഹെർത്തയുടെ വരുതിയിലായി.

Exit mobile version