Site icon Fanport

ബ്ലാസ്റ്റേഴ്സിനെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച ജിറോണ ടോട്ടൻഹാം വലയിലും ഗോൾ നിറച്ചു

കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ ആഴ്ച അഞ്ചു ഗോളുകൾക്ക് ജിറോണ തോൽപ്പിച്ച ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടൻഹാമിനെയും തകർത്തു. ടോട്ടൻഹാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജിറോണ ഇന്ന് തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ജിറോണ ഈ വൻ വിജയം നേടിയത്.

ജുവാൻപെ, ലൊസാനോ, പോർതു, അലെക്സ് എന്നിവർ ഇന്ന് ജിറൊണയ്ക്കായി ഗോളുകൾ നേടി. അലെക്സ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും ഗോൾ സ്കോർ ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങിയ ഗ്രാനൽ, ജുവാൻപെ, പെഡ്രോ പോറോ എന്നിവർ ഒക്കെ ഇന്നും കളത്തിൽ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version