കേരള ബ്ലാസ്റ്റേഴ്‌സിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് അന്റോണിയോ ജർമ്മൻ

കേരള ബ്ലാസ്റ്റേഴ്‌സിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ
ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമ്മൻ. ട്വിറ്ററിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്താനുള്ള തന്റെ ആഗ്രഹം താരം പരസ്യമാക്കിയത്. ബ്ലാസ്റ്റേഴ്‌സിൽ രണ്ടു സീസണുകളോളം കളിച്ച ജർമ്മൻ ആരാധകർക്ക് പ്രിയപ്പെട്ടവനായിരുന്നു. ബ്ലാസ്റ്റേഴ്‌സിനോട് വിടപറഞ്ഞെങ്കിലും ജർമന്റെ കേരള ബന്ധം അവസാനിച്ചില്ല. മലയാളികളുടെ ഐ ലീഗ് പ്രതീക്ഷയായ ഗോകുലം കേരള എഫ്‌സിയിലും താരം കളിച്ചിരുന്നു.

ഗോകുലം വിട്ട ജർമ്മൻ മലേഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ സെലെങ്കോര്‍ എഫ്.എയിലേക്കാണ് പോയത്. ഗോകുലവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ജര്‍മ്മന്‍ കേരളം വിട്ടത്. ഗോകുലത്തില്‍ എത്തുന്നതിനു മുന്‍പ് കേരളം ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു. കേരളത്തിലെ ഈ രണ്ടു പ്രമുഖ ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ച ഏക വിദേശ താരം ജര്‍മ്മന്‍ ആണ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആര് ഗോളുകള്‍ അന്റോണിയോ ജര്‍മ്മന്‍ നേടിയിരുന്നു. ഗോകുലം കേരളക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.

Exit mobile version