Site icon Fanport

ജർമ്മൻ സൂപ്പർ താരത്തെ സ്വന്തമാക്കാനൊരുങ്ങി ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറുസിയ ഡോർട്ട്മുണ്ട് ബയേർ ലെവർകൂസന്റെ സൂപ്പർ താരം ജൂലിയൻ ബ്രാൻഡിനെ റാഞ്ചാൻ ഒരുങ്ങുകയാണ്. ബയേറിന്റെ 25 മില്ല്യൺ യൂറോ റിലീസ് ക്ലോസ് ട്രിഗറ് ചെയ്യാൻ ഡോർട്ട്മുണ്ട് തീരുമാനിച്ചു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ ടീമിൽ തുടരുമെന്ന് ബ്രാൻഡ് ക്ലബ്ബിനെ അറിയിച്ചെന്ന വാർത്തകൾ മുൻപ് പരന്നിരുന്നു.

ഈ സീസൺ അവസാനിച്ചപ്പോൾ ബയേണിനും,ഡോർട്ട്മുണ്ടിനും,ലെപ്സിഗിനും പിറകിലായി നാലാം സ്ഥാനത്തെത്താൻ ബയേർ ലെവർകൂസന് സാധിച്ചു. ഈ സീസണിൽ 7 ഗോളുകളും 11 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട് ബ്രാൻഡ്. കോൺഫെഡറേഷൻ കപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു ജൂലിയൻ ബ്രാൻഡ്. യൂത്ത് ടീമിനൊപ്പം യൂറോപ്യൻ U19 ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്.

Exit mobile version