Site icon Fanport

ജർമ്മൻ ഫുട്ബോളർ ഓഫ് ദ് ഇയർ ട്രോഫിയേറ്റുവാങ്ങി റിയുസ്

ജർമ്മൻ ഫുട്ബോളർ ഓഫ് ദ് ഇയർ ട്രോഫിയേറ്റു വാങ്ങി ബൊറുസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർകോ റിയുസ്. ഇത് രണ്ടാം തവണയാണ് ജർമ്മനിയിലെ‌ മികച്ച താരത്തിനുള്ള പുരസ്കാരം റിയുസ് ഏറ്റുവാങ്ങുന്നത്. 2011-12 സീസണിൽ ബൊറുസിയ മൊഷൻഗ്ലാഡ്ബാക്കിന്റെ താരമായിരുന്നപ്പോളാണ് ഈ നേട്ടം റിയുസ് സ്വന്തമാക്കിയത്.

ബയേണിനെതിരായ സൂപ്പർ കപ്പിന് മുന്നോടിയായിട്ടാണ് ഈ പുരസ്കാരം റിയൂസിന് സമർപ്പിച്ചത്. കഴിഞ്ഞ സീസണിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് റിയൂസ് പുറത്തെടുത്തത്. ഡോർട്മുണ്ടിനായി 17 ഗോളുകൾ നേടിയപ്പോൾ 11 അസിസ്റ്റും റിയുസ് സ്വന്തമാക്കി.

Exit mobile version