Site icon Fanport

ഹിഗ്വെയിൻ ഭാവി തീരുമാനിച്ചു – ഗട്ടൂസോ

അർജന്റീനയുടെ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ ഭാവി തീരുമാനിച്ചുവെന്ന് എ.സി മിലാൻ പരിശീലകൻ ഗട്ടൂസോ. മിലാനിൽ നിന്നും മാറി ചെൽസിയിലേക്ക് ഹിഗ്വെയിൻ പോകുമെന്ന കിംവദന്തികൾ പരക്കുന്നതിനിടെയാണ് ഗട്ടൂസോയുടെ തുറന്നു പറച്ചിൽ. ഹിഗ്വെയിൻ മിലാനിലെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തെന്നും തീരുമാനം മാറ്റിക്കുവാൻ ശ്രമങ്ങൾ ഒന്നും താൻ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവന്റസിൽ ക്രിസ്റ്റിയാനോ റൊണാൾഡോ വന്നതിനു പിന്നാലെയാണ് യുവന്റസ് താരമായ ഹിഗ്വെയിൻ മിലാനിൽ ലോണിൽ വന്നത്. തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ഹിഗ്വെയിൻ മിലാൻ നിറം മങ്ങിയത് പോലെ പ്രകടനവും മങ്ങിയിരുന്നു. പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാൻ ഹിഗ്വെയിന് സാധിച്ചു. നിലവിൽ സീരി എയിൽ അഞ്ചാം സ്ഥാനത്താണ് മിലാൻ. ഇറ്റാലിയൻ സൂപ്പർ കപ്പിൽ മിലാൻ യുവന്റസിനെ നേരിടും.

Exit mobile version