തോൽവിയിലും നോക്കൗട്ട് ഉറപ്പിച്ച് ഏഷ്യൻ പ്രതീക്ഷയായ ജപ്പാൻ

- Advertisement -

ലോകകപ്പിലെ ജപ്പാൻ – പോളണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പോളണ്ടിന് ജയം. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഏഷ്യൻ പ്രതീക്ഷയായ ജപ്പാൻ പ്രീ ക്വാർട്ടറിൽ കടന്നു. ജാൻ ബെഡ്നരേക് ആണ് പോളണ്ടിന്റെ വിജയ ഗോൾ നേടിയത്. ഫിഫയുടെ ഫെയർ പ്ലേ റൂളിലൂടെയാണ് ജപ്പാൻ തോൽവിയിലും നോക്കൗട്ട് ഉറപ്പിച്ചത്.

സമുറായികളുടെ ഫുട്ബോൾ ചരിത്രത്തിലെ മൂന്നാം നോക്കൗട്ട് ആണ് ഇന്ന് സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഫെയർ പ്ലേ റൂൾ ഉപയോഗിച്ച് ഒരു ടീം ഗ്രൂപ്പ് സ്റ്റേജ് കടക്കുന്നത്. വോള്‍വോഗ്രാഡില്‍ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് അവസാന പത്ത് മിനുട്ട് ജപ്പാൻ കാഴ്ച വെച്ചത്. ആവേശോജ്വലമായ പോരാട്ടം കാണാൻ എത്തിയ ഫുട്ബോൾ ആരാധകർക്ക് നിരാശയുടെ നിമിഷങ്ങളാണ് അവർ സമ്മാനിച്ചത്.

ജപ്പാൻ ഗോൾ കീപ്പർ ഐജി കാവശിമയുടെ മികച്ച പ്രകടനമാണ് പോളണ്ടിനെ ഒരു ഗോളിൽ ഒതുക്കാൻ സാധിച്ചത്. സതാംപ്ടൺ താരമായ ബെഡ്നരേക പോളണ്ടിന് വേണ്ടിയുള്ള ആദ്യ അന്താരാഷ്ട്ര ഗോളാണ് ജപ്പാനെതിരെ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement