നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിലേക്ക്

ഒരു വർഷത്തിനു മുകളിലായി ഇന്ത്യൻ ഫുട്ബോൾ ടീം ഒരു മത്സരം കളിച്ചിട്ട്. 2019 നവംബറിൽ ആണ് അവസാനമായി ഇന്ത്യൻ ടീമിനെ നീല ജേഴ്സിയിൽ കണ്ടത്. ലോകകപ്പ് യോഗ്യത മത്സരങ്ങൾ ജൂണിൽ പുനരാരംഭിക്കും എന്നിരിക്കെ ഇന്ത്യ അതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി സൗഹൃദ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ചിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒമാനെതിരെയും യു എ ഇക്ക് എതിരെയുമായിരിക്കും മത്സരങ്ങൾ. രണ്ട് മത്സരങ്ങൾക്കും ദുബായ് ആകും വേദിയാവുക. മാർച്ച് 25ന് ഒമാനെയും മാർച്ച് 29ന് യു എ ഇയെയും ഇന്ത്യ നേരിടും. മാർച്ച് 15ന് ഇന്ത്യൻ ക്യാമ്പ് ആരംഭിക്കും. ടീം പ്രഖ്യാപനവും ഉടൻ ഉണ്ടാകും.

Exit mobile version