ഫ്രഞ്ച് ഫുൾബാക്ക് ഉറുഗ്വേക്ക് എതിരെ കളിക്കും

ഫ്രഞ്ച് നിരയിലെ പരിക്കിനെ കുറിച്ചുള്ള ആശങ്കയ്ക്ക് അവസാനം. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ സിഡിബെയുടെ പരിക്ക് പേടിക്കാനുള്ളതല്ല എന്ന് ഫ്രഞ്ച് അസിസ്റ്റന്റ് കോച്ച് സ്റ്റീഫൻ പറഞ്ഞു. അർജന്റീനയ്ക്കെതിരായ മത്സരത്തിന് ശേഷം നടത്തിയ ട്രെയിനിങിനിടെ ആയിരുന്നു സിഡിബെയ്ക്ക് പരിക്കേറ്റത്.

താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നും ഉറുഗ്വേക്ക് എതിരായ മത്സരത്തിന് മുമ്പ് തന്നെ താരം കായിക ക്ഷമത വീണ്ടെടുക്കുമെന്നും സ്റ്റീഫൻ പറഞ്ഞു. ഫ്രഞ്ച് ഫുൾബാക്കാഉഅ മെൻഡിയ്ക്കും ചെറിയ പരിക്ക് പറ്റിയിരുന്നു. മെൻഡിയും ട്രെയിനിങ് പുനരാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആണ് ഉറുഗ്വേ ഫ്രാൻസ് പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version