ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പുയർത്തി

ബയേൺ മ്യൂണിക്കിന്റെ ഡൊമെസ്റ്റിക്ക് ഡബിൾ മോഹങ്ങൾ കാറ്റിൽ പറത്തി ജർമ്മൻ കപ്പ് ഫ്രാങ്ക്ഫർട്ടിന് സ്വന്തം. എഴുപത്തിഅയ്യായിരത്തോളം വരുന്ന ഫുട്ബോൾ ആരാധകരെ സാക്ഷി നിർത്തി ഫ്രാങ്ക്ഫർട്ട് കപ്പുയർത്തി.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്കിനെ ഈഗിൾസ് പരാജയപ്പെടുത്തിയത്. ആന്റെ റെബിക്കിന്റെ ഇരട്ട ഗോളുകളാണ് മത്സരം ഫ്രാൻഫർട്ടിന്റെ വരുതിക്ക് വരുത്തിയത്. ഫ്രാങ്ക്ഫർട്ടിന്റെ അഞ്ചാം ജർമ്മൻ കപ്പ് വിജയംനിന്നതേത്.

മുപ്പത് വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഈഗിൾസ് കപ്പുയർത്തുന്നത്. ബയേൺ മ്യൂണിക്കിന്റെ കോച്ച് യപ്പ് ഹൈങ്കിസിനു വിജയത്തോടെ വിട നൽകാം എന്ന ബയേണിന്റെ പ്രതീക്ഷകളാണ് ഇന്നസ്തമിച്ചത്. ബയേണിന്റെ പുതിയ കോച്ചായ നിക്കോ കോവച്ചാണ് ഫ്രാങ്ക്ഫർട്ടിന്റെ നിലവിലെ കോച്ച്. പതിനൊന്നാം മിനുട്ടിൽ റെബിക്കിലൂടെ ആദ്യം ലീഡ് നേടിയത് ഫ്രാങ്ക്ഫർട്ടാണ്. കിണഞ്ഞു ശ്രമിച്ചെങ്കിലും സമനില നേടാൻ ആദ്യ പകുതിയിൽ ബയേണിനായില്ല. 53 ആം മിനുട്ടിലാണ് ലെവൻഡോസ്‌കിയിലൂടെ ബയേൺ സമനില നേടിയത്.

82 ആം മിനുട്ടിൽ റെബിക്ക് രണ്ടാം ഗോൾ നേടുകയും ചെയ്തു. VAR ഇടപെട്ടെങ്കിലും അവസാനം ഗോൾ അനുവദിക്കുകയായിരുന്നു. അവസാന മിനുട്ടിൽ ബയേണിന്റെ കോർണർ ടേക്കിൽ ബയേണിന്റെ ഗോളി ഉൾറിക്ക് വരെ ഫ്രാങ്ക്ഫർട്ടിന്റെ ബോക്സിനകത്തായിരുന്നു. ഈ അവസരം മുതലെടുത്ത ഗാസിനോവിച്ചിന്റെ ഷോട്ട് പിഴച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial