Site icon Fanport

ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തി വോൾഫ്സ്ബർഗ്

ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തി വോൾഫ്സ്ബർഗ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വോൾഫ്സ് ജയിച്ചത്. ബുണ്ടസ് ലീഗയിലെ ഈഗിൾസിന്റെ കുതിപ്പിനാണ് വോൾഫ്സ് കടിഞ്ഞാണിട്ടത്. ആദ്മിർ മെഹ്‌മീദിയും ഡാനിയേൽ ഗിഷേക്കുമാണ് വോൾഫ്സ്ബർഗിന്റെ ഗോളുകൾ നേടിയത്.

ലൂക്ക യോവിച്ചാണ് ഈഗിൾസിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ ഗോളോടുകൂടി ബുണ്ടസ് ലീഗയിൽ ഈ സീസണിൽ പത്ത് ഗോൾ തികച്ചിരിക്കുകയാണ് ഈ സെർബിയൻ യുവതാരം. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ സബ്ബ് പാക്കോ ആൽക്കസാറിനൊപ്പം ലീഗിലെ മികച്ച ഗോൾ വേട്ടക്കാരന്റെ സ്ഥാനം പങ്കിടുകയാണ് യുവ താരം.

Exit mobile version