മുൻ ബെൽജിയൻ ദേശീയ താരം കേരള ബ്ലാസ്റ്റേഴ്സിൽ സഹ പരിശീലകനായി എത്തും | Frank Dauwen joining Kerala Blasters as Assistant Coach

20220804 211017

മുൻ ബെൽജിയൻ ദേശീയ ഫുട്ബോൾ താരമായ ഫ്രാങ്ക് ദോവൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തിൽ ചേർന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായാണ് ഫ്രാങ്ക് ദോവൻ എത്തുന്നത്. ഇവാൻ വുകമാനോവിചിന് കീഴിൽ ആകും അദ്ദേഹം പ്രവർത്തിക്കുക. ബെൽജിയൻ ക്ലബായ ബീർസ്കോട്ടിൽ ആയിരുന്നു അവസാന നാലു വർഷമായി ഫ്രാങ്ക് പ്രവർത്തിച്ചിരുന്നത്.

മുമ്പ് സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയുടെ യൂത്ത് ടീമിന്റെ പരിശീലകൻ ആയിട്ടുണ്ട്. ബെൽജിയൻ ക്ലബായ വെർസ്റ്റെലോക്ക് ആയി കളിച്ചിട്ടുള്ള അദ്ദേഹം അവരെ പരിശീലിപ്പിച്ചിട്ടുമുണ്ട്. ബെൽജിയൻ ക്ലബായ ഗെന്റിനായി ഫ്രാങ്ക് ദോവൻ ദീർഘകാലം കളിച്ചിട്ടുണ്ട്. 1991ൽ ആയിരുന്നു അദ്ദേഹം ബെൽജിയൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചത്.
20220804 211124

Story Highlights: Frank Dauwen will be joining Kerala Blasters as their new Assistant Coach!