Site icon Fanport

ഗ്രീസ്മാനടിച്ചു‍, ബൊളീവിയയെ തകർത്ത് ഫ്രാൻസ്

യൂറോ 2020 യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലോകചാമ്പ്യന്മാരായ ഫ്രാൻസ് ബൊളീവിയയെ പരാജയപ്പെടുത്തിയത്. ഫ്രാൻസിന് വേണ്ടി അത്ലെറ്റിക്കോ മാഡ്രിഡ് താരം ഗ്രീസ്മാനും തോമസ് ലെമാറും ഗോളടിച്ചു.

മത്സരം തുടങ്ങി അഞ്ചുമിനുറ്റിൽ തന്നെ ഫ്രാൻസിന് ലീഡ് നൽകാൻ തോമസ് ലെമാറിനായി. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ഗ്രീസ്മാനിലൂടെ ഫ്രാൻസ് വിജയമുറപ്പിച്ചു. രണ്ടാം പകുതിയിൽ സൂപ്പർ താരം എമ്പപ്പെക്ക് പരിക്കേറ്റത് ഫ്രാൻസ് ക്യാമ്പിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ദിദിയെർ ദെശ്ചാമ്പ്സിന്റെ ഫ്രാൻസ് യൂറോ യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് H ലെ മത്സരത്തിൽ തുർക്കിയെ ആണ് നേരിടുക. ഇരു രാജ്യങ്ങൾക്കും ആറ് പോയന്റുകൾ വീതമുണ്ട്.

Exit mobile version