20221116 180318

ഫ്രാൻസിന് വീണ്ടും തിരിച്ചടി, എൻകുങ്കുവും പുറത്ത്, ഫ്രാങ്ക്ഫെർട് താരം പകരക്കാരൻ

മുന്നേറ്റ താരം ക്രിസ്റ്റാഫർ എൻകുങ്കു ലോകകപ്പിനുള്ള ഫ്രഞ്ച് ദേശിയ ടീമിൽ നിന്നും പുറത്ത്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടി ആയത്. സഹതരമായ കമാവിംഗയുടെ ചവിട്ടേറ്റ് വീണ താരം പിന്നീട് പരിശീലനം തുടർന്നില്ല. തുടർന്ന് പത്രക്കുറിപ്പ് ഇറക്കിയ ഫ്രഞ്ച് ടീം താരം ലോകകപ്പിൽ ഉണ്ടാവില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. താരത്തിന്റെ ദുഃഖത്തിൽ ടീം മുഴുവൻ പങ്കുചേരുന്നതായും പത്രക്കുറിപ്പിൽ അറിയിച്ചു.

അതേ സമയം ഫ്രഞ്ച് ടീമിന് വലിയ തിരിച്ചടിയാണ് എൻകുങ്കുവിന്റെ പിന്മാറ്റത്തിലൂടെ ഉണ്ടാവുക. അതിവേഗ നീക്കങ്ങളിൽ മിടുക്കനായിരുന്ന താരം ഫോമിലും ആയിരുന്നു. പെർസനൽ കിംപെമ്പേക്ക് പിറകെ മറ്റൊരു പ്രമുഖ താരത്തെ കൂടി ലോകകപ്പിന് തൊട്ടു മുൻപുള്ള വാരത്തിൽ നിലവിലെ ചാംപ്യന്മാർക്ക് നഷ്ടമായിരിക്കുകയാണ്. ഫ്രാങ്ക്ഫെർട് താരം റന്റാൾ കൊളോ മുവാനി ആണ് പകരക്കാരനായി ഫ്രഞ്ച് ടീമിൽ എത്താൻ പോവുന്നത്.

Exit mobile version