Site icon Fanport

പെനാൽറ്റിയും സെൽഫ് ഗോളും തുണയായി, നാണക്കേടിൽ നിന്ന് രക്ഷപെട്ട് ഫ്രാൻസ്

പെനാൽറ്റിയുടെയും സെൽഫ് ഗോളിന്റെയും പിൻബലത്തിൽ ഐസ്ലാൻഡിനോട് സമനില പിടിച്ചെടുത്ത് ഫ്രാൻസ്. 2-2നാണ് ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഐസ്ലാൻഡ് സമനിലയിൽ പിടിച്ചത്. ഒരു വേള 2-0 പിറകിൽ നിന്നതിനു ശേഷമാണു ഫ്രാൻസ് സമനില പിടിച്ചെടുത്തത്. മത്സരത്തിന്റെ അവസര അഞ്ചു മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റിയും സെൽഫ് ഗോളുമാണ് ഫ്രാൻസിന്റെ തുണക്കെത്തിയത്.

ലോക ചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ആദ്യ പകുതിയിൽ ബിർക്കിർ ബജ്റനാൻസണിലൂടെയാണ് ഐസ്ലാൻഡ് ആദ്യം ഗോൾ നേടിയത്. രണ്ടാം പകുതിയിലും മികവ് തുടർന്ന ഐസ്ലാൻഡ് കരി അർണാസനിലൂടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ ഹോൾമാർ വഴങ്ങിയ സെൽഫ് ഗോളിൽ ജീവൻ തിരിച്ചു കിട്ടിയ ഫ്രാൻസ്  90 മിനുറ്റിൽ എംബപ്പേയുടെ പെനാൽറ്റി ഗോളിൽ സമനില പിടിക്കുകയായിരുന്നു.

Exit mobile version