ഫ്രാൻസിന് ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ

ലോകകപ്പിലെ ഏറ്റവും മികച്ച യുവനിരയുമായി മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ഉച്ചക്ക് ശേഷം 3.30ന് നടക്കുന്ന മത്സരത്തിൽ ഏഷ്യൻ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഓസ്‌ട്രേലിയ ആണ് എതിരാളികൾ.

1998ന് ശേഷം ലോകകപ്പ് വിജയിക്കാത്ത ഫ്രാൻസ് ഇത്തവണ രണ്ടും കല്പിച്ചാണ് ഇറങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവനിര തന്നെയാണ് ഫ്രാൻസിന്റെ കരുത്ത്. 1998ൽ ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ദേഷാമ്പ്സിന്റെ തന്ത്രങ്ങളുമായാണ് ടീം ഇറങ്ങുന്നത്. ഗ്രീസ്മാൻ നയിക്കുന്ന ആക്രമണ നിര ഓസ്‌ട്രേലിയക്ക് തലവേദന ഉണ്ടാക്കും. പരിക്ക് മൂലം എമ്പാപ്പെ കളിക്കുന്ന കാര്യം സംശയമാണ്. പോഗ്ബ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. ലോറിസ് തന്നെയാവും ഗോൾ വല കാക്കുക.

ഫ്രാൻസിനെ അട്ടിമറിക്കാനുള്ള കോപ്പുകൾ ഓസ്ട്രേലിയയുയുടെ കയ്യിൽ ഇല്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ തന്നെയാവും ഓസ്‌ട്രേലിയയുടെ ശ്രമം. 22 മത്സരങ്ങൾ നീണ്ട യോഗ്യതാ പോരാട്ടങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയ എത്തുന്നത്. ടോമി ജൂറിക്കിന്‌ പകരം ആൻഡ്ര്യൂ നബൗട്ടിനെ ആയിരിക്കും കോച്ച് ബെർട് വാൻ മർവിക് ആക്രമണത്തിന്റെ ചുമതല ഏല്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രസീലിയൻ യുവതാരത്തെ ടീമിലെത്തിച്ച് റയൽ മാഡ്രിഡ്
Next articleഅർജന്റീന ഇന്ന് പോരിനിറങ്ങുന്നു; എതിരാളികൾ ഐസ്‌ലാൻഡ്