Site icon Fanport

ഫ്രാൻസിൽ ഇന്ന് നിർണായക മത്സരങ്ങൾ

ഇന്ന് ഫ്രഞ്ച് ലീഗിൽ നിർണായക മത്സരങ്ങൾ ആണ് നടക്കാൻ ഉള്ളത്. അവസാന രണ്ടു റൗണ്ട് മത്സരങ്ങൾ മാത്രമാണ് ഫ്രാൻസിൽ ഇനി ബാക്കിയുള്ളത്. അതിൽ ഒരു റൗണ്ട് മത്സരം ഇന്ന് നടക്കും. ലീഗിലെ ഒന്നാം സ്ഥാനത്തുള്ള ടീമായ ലില്ലയ്ക്ക് ഇന്ന് സെന്റ് എറ്റിയൻ ആണ് എതിരാളികൾ. ഇനി ആകെ നാലു പോയിന്റ് മതി ലില്ലയ്ക്ക് കിരീടം നേടാൻ‌. ഇന്ന് ലില്ല വിജയിക്കുകയും പി എസ് ജി അവരുടെ മത്സരം വിജയിക്കാതിരിക്കുകയും ചെയ്താൽ ലില്ല ചാമ്പ്യന്മാരാകും.

2010-11 സീസണിലാണ് അവസാനം ലില്ല ലീഗ വൺ കിരീടം ഉയർത്തിയത്. അവസാന എട്ടു സീസണുകളിൽ ഏഴു തവണയും പി എസ് ജി ആയിരുന്നു ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തിയത്. ഇന്ന് മിഡ്ടേബിളിൽ ഉള്ള റൈംസിനെ ആണ് പി എസ് ജി നേരിടുന്നത്. ഇന്നത്തെ മത്സരം എളുപ്പത്തിൽ വിജയിക്കാൻ ആകും എന്നാണ് പി എസ് ജി കരുതുന്നത്. ലീഗ് കിരീടം നേടാൻ ആയില്ല എങ്കിൽ അത് പി എസ് ജി പരിശീലകൻ പോചടീനോയുടെ ഭാവി തന്നെ അവതാളത്തിലാക്കും. ഇന്ന് രാത്രി 12.30നാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.

Exit mobile version