Site icon Fanport

ജിങ്കന്റെ കളി കണ്ട് ഞെട്ടി വിദേശ പരിശീലകർ, ഖത്തറിൽ നിന്ന് ഓഫർ

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ വീണ്ടും ഇന്ത്യക്ക് പുറത്തുള്ള ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. ഏഷ്യൻ കപ്പിൽ ഇന്ത്യൻ ഡിഫൻസിൽ ജിങ്കൻ അത്ഭുതകരമായ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. അവസാന മത്സരത്തിൽ ബഹ്റൈന് എതിരെ ആയിരുന്നു അടുത്ത കാലത്ത് ജിങ്കനിൽ നിന്ന് കാണാൻ കഴിഞ്ഞ ഏറ്റവും വലിയ പ്രകടനം കണ്ടത്.

ജിങ്കന്റെ ഏഷ്യൻ കപ്പിലെ പ്രകടനം നിരവധി വിദേശ പരിശീലകരുടെ ശ്രദ്ധയും നേടി. ഖത്തർ സ്റ്റാർ ലീഗിലെ ചില പരിശീലകരാണ് ജിങ്കനിൽ ഏറ്റവും കൂടുതൽ ആകൃഷ്ടരായിരിക്കുന്നത്. ഖത്തറിൽ നിന്ന് ജിങ്കന്റെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാറിനെ കുറിച്ച് അന്വേഷണങ്ങളും ഔദ്യോഗികമായു വന്നിട്ടുണ്ട്. ഇന്ത്യൻ ഏജന്റുകൾ വഴി ജിങ്കനെ ഖത്തറിലേക്ക് ക്ഷണിക്കാനും ശ്രമം നടക്കുന്നുണ്ട്‌.

മുമ്പും ജിങ്കന് വിദേശ രാജ്യങ്ങളിൽ നിന്ന് ഓഫറുകൾ വന്നിട്ടുണ്ട് എങ്കിലും ഒന്നും അന്തിമ ഘട്ടത്തിൽ എത്തിയിരുന്നില്ല. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ നിറം മങ്ങിയിരുന്ന ജിങ്കന് ഈ ഏഷ്യൻ കപ്പിലെ പ്രകടനം ആത്മവിശ്വാസം തിരികെ നൽകുകയും ചെയ്യും. വിദേശ രാജ്യങ്ങളിൽ ഔദ്യോഗിക ഓഫറുകൾ വന്നാൽ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിടുമോ എന്നത് ആരാധകർക്ക് ആശങ്ക നൽകിയേക്കും. എങ്കിലും വിദേശത്ത കളിക്കാൻ മാത്രം കഴിവുള്ള താരം തന്നെയാണ് ജിങ്കൻ എന്നത് ആരാധകരും സമ്മതിക്കുന്ന കാര്യമാണ്‌.

Exit mobile version