ഡെഫോയുടെ തിരിച്ചു വരവ് മത്സരത്തിലെ ടിക്കറ്റ് തുകയിൽ നിന്നു ലിറ്റിൽ ബ്രാഡ്ലി ഫൗണ്ടേഷനു സംഭാവന നൽകും

ഇതിഹാസ താരം ജെർമെയിൻ ഡെഫോയുടെ ക്ലബ്ബിലേക്കുള്ള ആദ്യ തിരിച്ചു വരവ് മത്സരത്തിൽ നിന്നു ലഭിക്കുന്ന ടിക്കറ്റ് തുകയിൽ നിന്നു ബ്രാഡ്ലി ലൗവിറി ഫൗണ്ടേഷനു സംഭാവന നൽകാൻ തീരുമാനിച്ചു സണ്ടർലാന്റ്. സണ്ടർലാന്റ് ആരാധകൻ ആയ 5 വയസ്സുകാരൻ ലിറ്റിൽ ബ്രാഡ്ലി കാൻസർ ബാധിച്ചു മരണപ്പെട്ട ശേഷം കാൻസർ ബാധിതരെ സഹായിക്കാൻ ആണ് ബ്രാഡ്ലി ലൗവിറി ഫൗണ്ടേഷനു രൂപം നൽകിയത്.

കടുത്ത സണ്ടർലാന്റ് ആരാധകൻ ആയ ലിറ്റിൽ ബ്രാഡ്ലി തന്റെ അവസാന കാലത്ത് സണ്ടർലാന്റ് മൈതാനങ്ങളിൽ കളി കാണാനും താരങ്ങളെ കാണാനും എത്തുമായിരുന്നു. ആ സമയത്ത് ജെർമെയിൻ ഡെഫോയും ആയി ലിറ്റിൽ ബ്രാഡ്ലി വലിയ സൗഹൃദം ആണ് ഉണ്ടാക്കിയെടുത്തത്. ബ്രാഡ്ലിയുടെ മരണം അറിഞ്ഞു കണ്ണീർ വാർത്ത ഡെഫോയെയും അന്ന് കാണാൻ ആയിരുന്നു. വിൽക്കുന്ന ഓരോ ടിക്കറ്റിൽ നിന്നും 1 പൗണ്ട് വീതം ബ്രാഡ്ലി ലൗവിറി ഫൗണ്ടേഷനു സംഭാവന നൽകാൻ ആണ് ക്ലബ് തീരുമാനം.

Exit mobile version