Site icon Fanport

ഫ്ലച്ചറും ചാർലി ആഡമും സ്റ്റോക്ക് സിറ്റിയെ കയ്യൊഴിയുന്നു

സ്റ്റോക്ക് സിറ്റിയുടെ പ്രധാന താരങ്ങളായ ചാർലി ആഡനും ഡാരൻ ഫ്ലച്ചറും സ്റ്റോക്ക് സിറ്റിയെ കൈവിടും. ചാമ്പ്യൻഷിപ്പിൽ ഒരു സീസൺ മുഴുവൻ സ്റ്റോക്കിനൊപ്പം ചിലവഴിച്ച ഇരുവരും ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് അറിയിച്ചു. ഇരുവരും പ്രീമിയർ ലീഗിലേക്ക് തിരികെ എത്തും എന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ സ്റ്റോക്ക് സിറ്റ റിലഗേറ്റ് ആയപ്പോൾ സ്റ്റോക്കിനെ തിരികെ കൊണ്ടു വരാം എന്ന പ്രതീക്ഷയിൽ ക്ലബിനൊപ്പം ചാമ്പ്യൻഷിപ്പിലും കളിച്ചവരാണ് ഇരുവരും.

എന്നാൽ ഈ സീസണിൽ ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ 16ആം സ്ഥാനത്താണ് സ്റ്റോക്ക് സിറ്റി ഉള്ളത്. സ്റ്റോക്ക് സിറ്റി അടുത്തൊന്നും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തില്ല എന്ന് തോന്നലാണ് വെറ്ററൻ താരങ്ങളായ ഫ്ലച്ചറിനെയും ചാർലി ആഡമിനെയും ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫ്ലച്ചർ അവസാന രണ്ടു സീസണായും, മുൻ ലിവർപൂൾ താരമായ ചാർലി ആഡം അവസാന ഏഴു വർഷമായും സ്റ്റോക്കിനൊപ്പം ഉണ്ട്.

Exit mobile version