Site icon Fanport

ദേർ ക്ലാസ്സിക്കറിൽ ഡോർട്ട്മുണ്ടിനെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേണിന്റെ വമ്പൻ ജയം. അലയൻസ് അരീനയിൽ നടന്ന ജർമ്മൻ ക്ലാസിക്കോയിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ബുണ്ടസ് ലീഗയിലെ കിരീടപ്പോരാട്ടമായി കണക്കാക്കിയിരുന്ന ഈ ക്ലാസ്സിക്ക് പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എല്ലാ തരത്തിലും പരാജയപ്പെടുത്തിയാണ് ബവേറിയന്മാർ ജയം നേടിയത്. ഇന്നത്തെ ജയം ബയേണിനെ വീണ്ടും പോയന്റ് നിലയിൽ ഒന്നാം സ്ഥാനത് എത്തിക്കാൻ സഹായിച്ചു.

6 മത്സരങ്ങൾ ബാക്കി നിൽക്കെ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഒരു പോയിന്റിന്റെ ലീഡാണ് ബയേണിനുള്ളത്. ബുണ്ടസ് ലീഗയിൽ തന്റെ 200 ഗോൾ നേടിയ ലെവൻഡോസ്‌കി ഇരട്ട ഗോളുകളുമായി ബയേണിന്റെ ജയത്തിന്റെ ചുക്കാൻ പിടിച്ചു. ഹമ്മൽസ്, ഗ്നബ്രി, ഹാവി മാർട്ടിനെസ്സ് എന്നിവരാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരങ്ങൾ കൂടിയാണ് റോബർട്ട് ലെവൻഡോസ്‌കിയും മാറ്റ്സ് ഹമ്മെൽസും.

Exit mobile version