Site icon Fanport

അരങ്ങേറ്റത്തിലെ ആദ്യ ഓവറിൽ ഹാട്രിക്, പുതു ചരിത്രം രചിച്ച് മധ്യപ്രദേശ് താരം രവി യാദവ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടി ചരിത്രം സൃഷ്ടിച്ച് മധ്യപ്രദേശ് താരം രവി യാദവ്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് 28കാരനായ രവി യാദവ് ചരിത്രം സൃഷ്ട്ടിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് രവി യാദവ്. ഉത്തർപ്രദേശ് താരങ്ങളായ ആര്യൻ ജൂയാൽ, അങ്കിത് രാജ്പുത്, സമീർ റിസ്‌വി എന്നിവരെയാണ് രവി യാദവ് പുറത്താക്കിയത്.

ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ താരം റിസ് ഫിലിപ്പ് ആണ്. 1939-40 ഫസ്റ്റ് ക്ലാസ് സീസണിലാണ് റിസ് ഫിലിപ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അതെ സമയം റിസ് ഫിലിപ്പ് അതിന് മുൻപ് കളിച്ച നാല് മത്സരങ്ങളിൽ ബൗൾ ചെയ്തിരുന്നില്ല. നേരത്തെ 7 ഇന്ത്യൻ താരങ്ങൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ഹാട്രിക് നേടിയിരുന്നു. ജവഗൽ ശ്രീനാഥ്, സലിൽ അംഗോള, അഭിമന്യു മിഥുൻ എന്നിവരും അരങ്ങേറ്റത്തിൽ ഹാട്രിക് നേടിയവരാണ്.

Exit mobile version