ഏഷ്യ കപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ തോല്‍വി

- Advertisement -

ഏഷ്യ കപ്പില്‍ ആദ്യ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ വനിത ടീം. ഇന്ന് വരെ കളിച്ച 34 മത്സരങ്ങളിലും വിജയം മാത്രം സ്വന്തമാക്കിയ ഇന്ത്യയുടെ ഏഷ്യ കപ്പിലെ ആദ്യ തോല്‍വിയാണിത്. ബംഗ്ലാദേശിനോട് 7 വിക്കറ്റിനാണ് ഇന്ത്യ ഇന്ന് പരാജയം ഏറ്റുവാങ്ങിയത്. മുമ്പ് 22 ഏകദിനങ്ങളും 8 ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഏഷ്യ കപ്പിനു കീഴില്‍ വരുന്ന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. അവയിലെല്ലാം വിജയം നേടാനായിരുന്നുവെങ്കിലും ഇന്ന് ഹര്‍മ്മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയ്ക്ക് കാലിടറുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ 19.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement