സൂപ്പർ കപ്പിൽ ഇന്ന് കലാശപോരാട്ടം, കിരീടത്തിനായി ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ് സിയും

പ്രഥമ സൂപ്പർ കപ്പ് ആര് ഉയർത്തും എന്ന് ഇന്ന് അറിയാം. കലാശ പോരാട്ടത്തിൽ ഇന്ന് ഭുവനേശ്വരിൽ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ ആണ് നേരിടുന്നത്. സെമിയിൽ എഫ് സി ഗോവയെ തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ ഫൈനലിലേക്ക് എത്തിയത്. ബെംഗളൂരു എത്തിയത് മോഹൻ ബഗാനെ തോൽപ്പിച്ചും. സൂപ്ലർ കപ്പ് ഐലീഗ് ശക്തികൾ ഉയർത്തുമോ അല്ല ഐ എസ് എൽ ശക്തികൾ ഉയർത്തുമോ എന്നതാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

ബെംഗളൂരുവിന് കഴിഞ്ഞ മാസം നടന്ന ഐ എസ് എൽ ഫൈനലിലെ അനുഭവം ആവർത്തിക്കാതിരിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു കിരീടം എന്ന ബെംഗളൂരു ചരിത്രം തുടരാനും ഇന്ന് ജയം കൂടിയേ തീരു. സെമിയിൽ 10 പേരുമായി കളിച്ച് പൊരുതി ജയിച്ചത് ബെംഗളൂരുവിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാൽ സെമിയിൽ ചുവപ്പ് കാർഡ് കണ്ട നിശുകുമാർ ഇന്ന് കളിക്കാനുണ്ടാവില്ല.

ഈസ്റ്റ് ബംഗാളിന് ഇന്ന് വെറ്ററൻ സ്ട്രൈക്കർ ഡുഡുവിനെയും നഷ്ടമായേക്കും. സെമിയിൽ പരിക്കേറ്റ ഡുഡു ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. ഡുഡു കളിക്കുന്നില്ലാ എങ്കിൽ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ ആദ്യ ഇലവനിൽ എത്തിയേക്കും. മലയാളിയായ ഗോൾകീപ്പർ ഉബൈദും ഈസ്റ്റ് ബംഗാൾ നിരയിലുണ്ടാകും. ഇന്ന് വൈകിട്ട് 4നാണ് ഫൈനൽ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുറ്റിപ്പുറത്ത് അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം
Next articleചാലിശ്ശേരിയിൽ ബേസ് പെരുമ്പാവൂരിന് ജയം