തലശ്ശേരിയിൽ കിട്ടിയതിന് ഫിഫയോട് കണക്ക് പറഞ്ഞ് തീർത്ത് ഉഷാ തൃശ്ശൂർ

ഇന്നലെ തലശ്ശേരി സെമിയിൽ ഫിഫാ മഞ്ചേരി ജയിച്ച് സെമിയിലേക്ക് പോകുമ്പോൾ ഉഷ തൃശ്ശൂർ നിരാശയോടെ നിൽക്കുകയായിരുന്നു‌. ഇന്ന് ആ നിരാശയ്ക്ക് ഉഷാ തൃശ്ശൂർ മറുപടി നൽകി. ഇന്ന് മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ സെമിയിൽ ഫിഫാ മഞ്ചേരിയെ തകർത്ത് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉഷാ തൃശ്ശൂർ വിജയിച്ചത്. ആഷിക് ഉസ്മാന്റെ ഗംഭീര ഫോമാണ് ഉഷയെ സഹായിച്ചത്.

ഉഷ തൃശ്ശൂരിന്റെ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനു മുമ്പ് കളിച്ച രണ്ട് ഫൈനലിലും ഉഷ കിരീടം ഉയർത്തിയിട്ടുണ്ട്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആകും ഉഷാ തൃശ്ശൂർ ഫൈനലിൽ നേരിടുക.

Exit mobile version