ടൗൺ ടീം അരീക്കോടിനെയും തകർത്ത് ഫിഫാ മഞ്ചേരി

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി വിജയം തുടരുന്നു. ഇന്നലെ ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ വിജയിച്ച ഫിഫാ മഞ്ചേരി ഇന്ന് വാണിയമ്പലത്താണ് വിജയം ആവർത്തിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോടിനെ ആണ് ഫിഫാ മഞ്ചേരി വീഴ്ത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം.

അർനോൾഡും കൊയ്മിയുമാണ് ഫിഫയ്ക്ക് വേണ്ടി ഇന്ന് ഗോളുകൾ നേടിയത്. ലീഗിൽ ഇതുവരെ നടന്ന ആറു മത്സരങ്ങളിൽ അഞ്ചു ഫിഫാ മഞ്ചേരി വിജയിച്ചു. നാളെ വാണിയമ്പലം സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് അൽ മിൻഹാലിനെ നേരിടും.

Exit mobile version