Site icon Fanport

ഫിഫാ മഞ്ചേരിക്ക് കണ്ണീർ കൊടുത്ത് സ്കൈ ബ്ലൂ എടപ്പാളിന് തലശ്ശേരി കിരീടം

തലശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ കിരീടം സ്കൈ ബ്ലൂ എടപ്പാളിന്. ഇന്ന് നടന്ന സീസണിലെ പത്താം ഫൈനലിൽ സെവൻസിലെ കരുത്തരായ ഫിഫാ മഞ്ചേരിയെ തകർത്താണ് സ്കൈ ബ്ലൂ എടപ്പാൾ കിരീടം നേടിയത്. വാശിയേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ വിജയം. സ്കൈബ്ലൂവിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ഷൂട്ടേഴ്സ് പടന്നയെ പരാജയപ്പെടുത്തിയാണ് സ്കൈ ബ്ലൂ ഫൈനലിൽ എത്തിയത്. ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. ഫിഫാ മഞ്ചേരിയുടെ സീസണിൽ ആദ്യമായാണ് ഒരു ഫൈനൽ തോൽക്കുന്നത്. ഇതിനു മുമ്പ് കളിച്ച രണ്ട് ഫൈനലിലും ഫിഫാ മഞ്ചേരി കിരീടം നേടിയിരുന്നു.

സീസണിൽ നാല് തവണ സ്കൈ ബ്ലൂവിനെ നേരിട്ട ഫിഫയ്ക്ക് ഒരിക്കൽ പോലും ജയിക്കാൻ ആയിട്ടില്ല. ഇന്നത്തേത് ഉൾപ്പെടെ മൂന്ന് തവണ സ്കൈ ബ്ലൂ ജയിച്ചപ്പോൾ ഒരു കളി സമനിലയാവുകയും ചെയ്തു.

Exit mobile version