Site icon Fanport

ഫിഫ റാങ്കിംഗിൽ ഇന്ത്യ വീണ്ടും മുന്നോട്ട്!!

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ മുന്നോട്ട്. 101ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ അവിടെ നിന്ന് ഒരു സ്ഥാനം മുന്നോട്ട് വന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫിലും നടത്തിയ മികച്ച പ്രകടനം ആണ് ഇന്ത്യക്ക് കരുത്തായത്. ഇന്ത്യ 1204 പോയിന്റിൽ എത്തി. റാങ്കിംഗിൽ 10പ്ആം സ്ഥാനവും ഇന്ത്യ ഉറപ്പിച്ചു. കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യക്ക് 1200 പോയിന്റായിരുന്നു ഉണ്ടായിരുന്നത്.

Picsart 23 06 27 20 58 27 053

ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയിരുന്നു. ഇപ്പോൾ സാഫ് കപ്പിൽ സെനി ഫൈനലിൽ എത്തിയും നിൽക്കുന്നു. സാഫ് കപ്പിൽ കിരീടം നേടുകയാണെങ്കിൽ ഇന്ത്യ അടുത്ത റാങ്കിംഗിൽ ഇനിയും മുന്നോട്ട് പോകും. അവസാന കുറച്ച് കാലമായി ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവെക്കുന്നത്. പുതിയ ഫിഫ റാങ്കിംഗിലും ലോക ചാമ്പ്യന്മാരായ അർജന്റീന ആണ് ഒന്നാം സ്ഥാനത്ത്.

Img 20230629 163414

Exit mobile version