Site icon Fanport

അൽ മിൻഹാലിനെ പെനാൾട്ടിയിൽ വീഴ്ത്തി ഫിഫയുടെ പച്ചപ്പട

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി വിജയ പാതയിലേക്ക് തിരികെ വന്നു. ഇന്നലെ ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആൺ വീഴ്ത്തിയത്. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഫിഫയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ

തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 5-3 എന്ന സ്കോറിനാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. രണ്ട് കിക്കുകൾ അൽ മിൻഹാൽ നഷ്ടപ്പെടുത്തി. ഈ ജയത്തോടെ ഫിഫാ മഞ്ചേരി സെമു ഫൈനലിൽ എത്തി. നേരത്തെ ഒതുക്കുങ്ങലിൽ ജിംഖാന തൃശ്ശൂരിനെയും കെ എഫ് സി കാളികാവിനെയും ഫിഫ തോൽപ്പിച്ചിരുന്നു.

Exit mobile version