ഫിഫാ മഞ്ചേരിയെ തകർത്തെറിഞ്ഞ് അൽ മദീന ചെർപ്പുളശ്ശേരി രണ്ടാം ഫൈനലിൽ

എടത്തനാട്ടുകരയിൽ ഇന്ന് കണ്ടത് അൽ മദീന ചെർപ്പുളശ്ശേരിയുടെ പ്രതാപകാലം ഓർമ്മിപ്പിച്ച പ്രകടനം. സെവൻസിലെ എൽ ക്ലാസികോ എന്നറിയപ്പെടുന്ന അൽ മദീന ചെർപ്പുളശ്ശേരി vs ഫിഫാ മഞ്ചേരി പോരാട്ടമായിരുന്നു ഇന്ന് എടത്തനാട്ടുകര സെമി ഫൈനലിൽ നടന്നത്. സെമി ഫൈനലിലെ ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചതിനാൽ അൽ മദീനയ്ക്ക് ഇന്ന് വിജയിച്ചെ മതിയാകുമായിരുന്നുള്ളൂ.

ഇന്ന് ഫിഫയെ രണ്ടാം പാദത്തിൽ നേരിട്ട അൽ മദീന മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഫിഫാ മഞ്ചേരിയെ തകർത്തു. അഞ്ചു തുടർ വിജയങ്ങളുമായി കുതിക്കുകയായിരുന്ന ഫിഫയാണ് ഇന്ന് തകർച്ച നേരിട്ടത്. ഇന്ന് മദീന വിജയിച്ചതോടെ ഫൈനലിൽ ആരെത്തും എന്ന് അറിയാൻ വേണ്ടി പെനാൾട്ടി ഷൂട്ടൗട്ട് നടത്തി. പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് മദീന ഫൈനലിലേക്ക് കടക്കുകയും ചെയ്തു. മദീനയുടെ സീസണിലെ രണ്ടാം ഫൈനലാണ് ഇത്. ലിൻഷയോ റോയൽ ട്രാവൽസോ ആകും മദീനയുടെ ഫൈനലിലെ എതിരാളികൾ.

Exit mobile version