Site icon Fanport

ഫിഫ ബെസ്റ്റിനായി മെസ്സി, ലെവൻഡോസ്കി, സലാ

Img 20220107 231434

ലയണൽ മെസ്സി, മുഹമ്മദ് സലാ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരെ ഫിഫ മികച്ച പുരുഷ താരത്തിനുള്ള അവസാന മൂന്ന് നോമിനികളായി പ്രഖ്യാപിച്ചു. നേരത്തെ ലയണൽ മെസ്സി ആയിരുന്നു ബാലൻ ഡി യോർ നേടിയിരുന്നത്. ഫിഫ ബെസ്റ്റ് അവാർഡും മെസ്സിക്ക് ആകുമോ എന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്. ബയേൺ മ്യൂണിക്കും പോളണ്ട് സ്‌ട്രൈക്കറുമായ ലെവൻഡോസ്‌കിയായിരുന്നു കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് അവാർഡ് ജേതാവ്.

മെസ്സിക്ക് ആണ് സാധ്യത എങ്കിലും ലെവൻഡോസ്കി ഈ അവാർഡ് അർഹിക്കുന്നു ഈ ഫുട്ബോൾ നിരീക്ഷകളിൽ പലരും പറയുന്നുണ്ട്. ബാലൻ ഡി ഓറിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സലാ അവസാന മൂന്നിൽ എത്തിയത് ലിവർപൂൾ ആരാധകർക്ക് സന്തോഷം നൽകും.

ബാഴ്‌സലോണ താരങ്ങളായ അലക്‌സിയ പുട്ടെയസ്, ജെന്നിഫർ ഹെർമോസോ, ചെൽസി സ്‌ട്രൈക്കർ സാം കെർ എന്നിവരെയാണ് വനിതാ ഫിഫ ബെസ്റ്റിന് ആയുള്ള അവസാന മൂന്ന് നോമിനികൾ.

Exit mobile version