Site icon Fanport

ഫിഫ ബെസ്റ്റ്, മികച്ച വനിതാ താരമാകാൻ റപിനോ ഉൾപ്പെടെ 12 താരങ്ങൾ!!

ഫിഫയുടെ ഏറ്റവും വലിയ പുരസ്കാരമായ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള വനിതാ താരങ്ങളുടെ നോമിനേഷനുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ഉടനീളം മികച്ചു നിന്ന 12 താരങ്ങളുടെ ലിസ്റ്റ് ആണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ മാസം അവസാനിച്ച വനിതാ ലോകകപ്പിൽ താരമായ മേഗൻ റപീനോ ഉൾപ്പെടെ ആണ് 12 താരങ്ങളെ പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ ലോകകപ്പിൽ ഗോൾഡൺ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയ റപീനോ ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

റപിനോയ്ക്ക് ഒപ്പം അമേരിക്കയുടെ തന്നെ താരങ്ങളായ അലക്സ് മോർഗൻ, റോസ് ലവലെ, ജൂലി എർട്സ് എന്നിവരും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ബാലൻ ഡോർ വിജയിച്ച അദാ ഹെർഗബെർഗ്, ആഴ്സണൽ സ്ട്രൈക്കർ വിവിയനെ മിയദമെ, ഓസ്ട്രേലിയ താരം സാം കെർ എന്നിവരും അവസാന 12ൽ ഉൾപ്പെടുന്നു. വോട്ടെടുപ്പിന് ശേഷം അവസാന മൂന്ന് താരങ്ങളെ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ബ്രസീലിയൻ ഇതിഹാസം മാർത ആയിരുന്നു ഫിഫ ബെസ്റ്റ് അവാർഡ് നേടിയത്.

Exit mobile version