മെസ്സിയുടെ വോട്ടിനെ കുറിച്ച് മെസ്സിയോട് ചോദിക്കു!, പ്രതികരണവുമായി ലെവൻഡോസ്കി

ഫിഫ ബെസ്റ്റ് പുരസ്കാരത്തെക്കുറിച്ച് പ്രതികരിച്ച് പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കി. ഫിഫ ബെസ്റ്റിലെ ലയണൽ മെസ്സിയുടെ വോട്ടിംഗിനെ കുറിച്ച് ചോദ്യമുയർന്നപ്പോളാണ് ലെവൻഡോസ്കിയുടെ പ്രതികരണം വന്നത്. മെസ്സിയുടെ വോട്ടിനെ കുറിച്ച് മെസ്സിയോട് ചോദിക്കുവെന്നാണ് ലെവയുടെ പ്രതികരണം. മെസ്സിയുടെ ടോപ്പ് ത്രീ പ്ലേയേഴ്സിൽ ലെവൻഡോസ്കി ഉൾപ്പെട്ടിരുന്നില്ല.

നെയ്മർ, എംബപ്പെ, ബെൻസിമ എന്നിവർക്കാണ് മെസ്സി വോട്ട് ചെയ്തത്. ബാലൻ ദെ ഓറിൽ തനിക്ക് മെസ്സി വോട്ട് ചെയ്തിരുന്നു എന്ന് ഓർമ്മിപ്പിച്ച ലെവൻഡോസ്കി, താൻ മെസ്സിക്ക് വേണ്ടി വോട്ട് ചെയ്തകാര്യവും പറഞ്ഞു. ജോർജീഞ്യോ, മെസ്സി റൊണാൾഡോ, എന്നിവർക്കാണ് റോബർട്ട് ലെവൻഡോസ്കി വോട്ട് ചെയ്തത്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് തുടർച്ചയായ രണ്ടാം തവണയാണ് ലെവൻഡോസ്കി നേടുന്നത്. ലയണൽ മെസ്സിയേയും മൊ സലയേയും പിന്നിലാക്കിയാണ് ഈ നേട്ടം ലെവൻഡോസ്കി സ്വന്തമാക്കിയത്.