നന്ദി ആരാധകര്‍ക്ക്, നാട്ടിൽ കളിച്ച പ്രതീതി – ബാബര്‍ അസം

ന്യൂസിലാണ്ടിനെതിരെയുള്ള പാക്കിസ്ഥാന്റെ സെമി ഫൈനൽ വിജയത്തിന് ശേഷം ആരാധകരോട് നന്ദി പറ‍ഞ്ഞ് ബാബര്‍ അസം. ഇത്രയധികം കാണികളുടെ പിന്തുണ സിഡ്നിയിൽ വന്നപ്പോള്‍ അത് നാട്ടിൽ കളിച്ച പ്രതീതിയാണ് സൃഷ്ടിച്ചതെന്ന് ബാബര്‍ അസം വ്യക്തമാക്കി.

പവര്‍പ്ലേയിൽ മികച്ച രീതിയിൽ സ്കോര്‍ ചെയ്യണമെന്ന് താനും റിസ്വാനും തീരുമാനിച്ചിരുന്നുവെന്നും ഈ വിജയത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ഫൈനലിലേക്കുള്ള ശ്രദ്ധ വേണമെന്നും ബാബര്‍ കൂട്ടിചേര്‍ത്തു.

പേസര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞ് ന്യൂസിലാണ്ടിനെ ഒതുക്കിയെന്നും അതും കാര്യങ്ങള്‍ പാക്കിസ്ഥാന് എളുപ്പമാക്കിയെന്നും ബാബര്‍ പറഞ്ഞു.