Site icon Fanport

ഫെല്ലിനിക്ക് ചൈനയിൽ സൂപ്പർ തുടക്കം, അരങ്ങേറ്റത്തിൽ തന്നെ വിജയഗോൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചൈനയിൽ എത്തിയ ബെൽജിയൻ താരം ഫെല്ലിനിക്ക് ചൈനയിൽ സൂപ്പർ തുടക്കം. ചെനീസ് ക്ലബായ ഷാൻഡോംഗ് ലുനെങുമായി ഇന്ന് ഇറങ്ങിയ ഫെല്ലിനി വിജയ ഗോളും നേടിയാണ് മടങ്ങിയത്. ബീജിങ് റെനെയെ നേരിട്ട ഫെല്ലിനിയിടെ ടീം എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 50ആം മിനുട്ടിൽ ആയിരുന്നു ഫെല്ലിനി ഗോളുമായി ഹീറോ ആയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യമായ അവസരം പുതിയ പരിശീലകന്റെ കീഴിൽ കിട്ടില്ല എന്ന് തോന്നിയത് കൊണ്ടായിരുന്നു ഫെല്ലിനി ക്ലബ് വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനായി 173 മത്സരങ്ങൾ ഫെല്ലിനി കളിച്ച് 22 ഗോളുകളും നാല് കിരീടങ്ങളും യുണൈറ്റഡിനായി നേടിയാണ് ഫെല്ലിനി ചൈനയിലേക്ക് പോയത്.

Exit mobile version