Site icon Fanport

ബ്രസീലിനെതിരെ ഫെല്ലൈനി ആദ്യ ഇലവനിൽ എത്തും

ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിനെ നേരിടാൻ ഇറങ്ങുമ്പോൾ ബെൽജിയൻ നിരയിൽ ഫെല്ലൈനിയും ഉണ്ടായേക്കും. ജപ്പാനെതിരെ ചരിത്ര തിരിച്ചുവരവിന് ബെൽജിയത്തെ സഹായിച്ച ഫെല്ലൈനിയെ ആദ്യ ഇലവനിൽ എത്തിക്കുമെന്ന് ബെൽജിയം പരിശീലകൻ റോബേർട്ടോ മാർട്ടീനസ് തന്നെയാണ് സൂചന നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ഫെല്ലൈനി സബ്സ്റ്റിട്യൂട്ടായി എത്തിയതിന് ശേഷമായിരുന്നു ബെൽജിയം അവരുടെ മികവിലേക്ക് ഉയർന്നത്. ഒരു ഗോളും താരം നേടിയിരുന്നു.

ബ്രസീലിനെതിരെ ഫിസിക്കലായുള്ള മുൻതൂക്കവും ഫെല്ലൈനിയെ ഇറക്കുന്നത് കൊണ്ട് ബെൽജിയത്തിന് ലഭിക്കും. ബെൽജിയമല്ല ബ്രസീലാണ് ക്വാർട്ടർ പോരാട്ടത്തിൽ ഫേവറിറ്റ്സ് എന്ന് റൊബേർട്ടോ മാർട്ടീനസ് പറഞ്ഞു. തങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും എന്നാൽ ബ്രസീലിനെ തോല്പ്പിക്കാൻ അതുകൊണ്ട് ആകുമെന്ന് ഉറപ്പില്ല എന്നും ബെൽജിയം പരിശീലകൻ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version