Site icon Fanport

ഫെഡറികോ ഗലേയോയുടെ ശസ്ത്രക്രിയ കഴിഞ്ഞു

ഇന്നലെ ഐ എസ് എൽ സെമി ഫൈനൽ മത്സരത്തിനിടെ ദാരുണമായ പരിക്കേറ്റ നോർത്ത് ഈസ്റ്റിന്റെ മിഡ്ഫീൽഡർ ഫെഡെറികോ ഗലേയോ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ക്ലബ് അറിയിച്ചു. എന്നാൽ താരത്തിന് കളത്തിലേക്ക് എന്ന് മടങ്ങാൻ കഴിയും എന്ന് ക്ലബ് വ്യക്തമാക്കിയില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാം എന്ന് ക്ലബ് പറഞ്ഞു.

ഇന്നലെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ഗലേയോയ്ക്ക് പരിക്കേറ്റത്. ബെംഗളൂരു സ്ട്രൈക്കർ മികു ഷോട്ട് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡറുടെ കാലിൽ കിക്ക് ചെയ്യുകയായിരുന്നു. ഗലേയോയുടെ ഷിൻ ബോണിൽ രണ്ട് പൊട്ടലുകൾ ഉള്ളതായി നോർത്ത് ഈസ്റ്റ് ക്ലബ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരിക്കാണ് ഇതെന്ന് ക്ലബുമായി ബന്ധപ്പെട്ടവരും പറഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയിരുന്നു ഗലേയോ. അഞ്ച് ഗോളുകളും നാലു അസിസ്റ്റും ഈ സീസണിൽ താരം സ്വന്തമാക്കിയിട്ടുണ്ട്‌‌. പരിക്ക് ഭേദമാകണമെങ്കിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും എടുത്തേക്കും എന്നാണ് വിവരങ്ങൾ. താരത്തെ ആരാധകർ ഇന്ന് ആശുപത്രിയിൽ സന്ദർശിച്ചു.

Exit mobile version