ഇരട്ട ഗോളുകളുമായി റിബറി, ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വമ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ടിനെ ബയേൺ പരാജയപ്പെടുത്തി. ഇരട്ട ഗോളുകളുമായി ഫ്രാങ്ക് റിബറി നിറഞ്ഞാടിയ മത്സരത്തിൽ അവസാനഘട്ടത്തിനോടടുത്തപ്പോൾ റാഫിഞ്ഞയും ഗോളടിച്ചു. ഈ വിജയത്തോടു കൂടി ലീഗയിൽ രണ്ടാം സ്ഥാനത്തെത്താൻ ബയേൺ മ്യൂണിക്കിന് സാധിച്ചു.

ഈ സീസണിൽ മോശം തുടക്കം ആയിരുന്നെങ്കിലും ഇപ്പോൾ ശക്തമായ തിരിച്ച് വരവായിരുന്നു ബയേണിന്റെത്. യൂറോപ്പിലെ മികച്ച അക്രമണനിരയുമായിറങ്ങിയ ഫ്രാങ്ക്ഫർട്ടിനെ പിടിച്ച് കെട്ടാൻ ബയേണിന് സാധിച്ചു. ഹല്ലാറും യോവിച്ചുമടങ്ങിയ ഫ്രാങ്ക്ഫർട്ട് യൂറോപ്പയിൽ അപരാജിതരായിരുന്നു. ഈ വിജയത്തോടു കൂടി ഡോർട്ട്മുണ്ടിന്റെ ലീഡ് ആറായി കുറയ്ക്കാൻ ബയേണിന് സാധിച്ചിട്ടുണ്ട്. ബുണ്ടസ് ലീഗയിലെ കിരീടപ്പോരാട്ടം കണക്കും എന്നതിന് സൂചനയായിരുന്നു ഇന്നത്തെ ബയേണിന്റെ പ്രകടനം.

Exit mobile version