സൂപ്പർ കപ്പിൽ എഫ് സി ഗോവയ്ക്ക് ഒപ്പം ലൊബേറ ഇല്ല, ഡെറിക് പെരേര നയിക്കും

ഐ എസ് എല്ലിൽ എഫ് സി ഗോവയുടെ ആക്രമണ ഫുട്ബോളിന് പിറകിലെ തന്ത്രശാലി സെർജിയോ ലൊബേറ സൂപ്പർ കപ്പിൽ പക്ഷെ എഫ് സി ഗോവയോടൊപ്പം ഉണ്ടാകില്ല. സൂപ്പർ കപ്പിലെ പരിശീലക ചുമതലയിൽ നിന്ന് ലൊബേറയെ എഫ് സി ഗോവ ഒഴിവാക്കി കൊടുത്തിരിക്കുകയാണ്. പകരം എഫ് സി ഗോവയുടെ അസിസ്റ്റന്റ് കോച്ച് ഡെറിക് പെരേരയാകും സൂപ്പർ കപ്പിൽ എഫ് സി ഗോവയെ പരിശീലിപ്പിക്കുക.

സൂപ്പർ കപ്പിനു മാത്രമെ ലൊബേറ ഇല്ലാതിരിക്കു. അടുത്ത സീസൺ ആരംഭം മുതൽ സെർജിയോ ലൊബേറ വീണ്ടും എത്തും. ഏപ്രിൽ മൂന്നിന് എടികെ കൊൽക്കത്തയുമായാണ് എഫ് സി ഗോവയുടെ സൂപ്പർ കപ്പിലെ പോരാട്ടം. സെർജിയോ ലൊബേറയുടേ അഭാവത്തിൽ എഫ് സി ഗോവയ്ക്ക് മികവിലേക്ക് ഉയരാൻ പറ്റുമോ എന്നത് ഗോവ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

മുൻ ചർച്ചിൽ ബ്രദേഴ്സ് കോച്ചാണ് ഡെറിക് പെരേര. ഈ സീസൺ തുടക്കത്തിലാണ് ഡെറിക് എഫ് സി ഗോവയിൽ അസിസ്റ്റന്റ് ആയി എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial